ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ ദേശ പെരുമയറിയാൻ കാടകത്ത് ഒത്തുചേരുന്നു

Share

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഗവേഷണകേന്ദ്രം മലബാർ പഠനത്തിന്റെ ഭാഗമായി കാടകത്ത് സംഘടിപ്പിക്കുന്ന ത്രിദിനപ്രദേശ പഠനക്യാമ്പിൽ രണ്ടാം ദിവസമായ മാർച്ച് 9 വ്യാഴാഴ്ച ജയൻ മാങ്ങാട് സംവിധാനം ചെയ്തത് 4 ചെറുസിനിമകൾ പ്രദർശിപ്പിക്കും .വൈകുന്നേരം ഏഴിന് കർമ്മംതൊടിയിലാണ് പ്രദർശനം നടക്കുന്നത് . എം ശശിധരന്റെ കാടകം അനുഭവപശ്ചാത്തലത്തിലുള്ള ” മെതിയടി ” കെ എ ഗഫൂറിന്റെ വരകളെയും കഥകളെയും ആസ്പദമാക്കി “ആയിഷുകുഞ്ഞമ്മ , കഥവര” സംസ്ഥാന ഫോക്‌ലോർ അക്കാദമി പുരസ്‌കാരം നേടിയ ” തെയ്യാട്ടം തുടങ്ങിയ ബിയോപിക് സിനിമകളാണ് പ്രദർശിപ്പിക്കുന്നത് .ഡോ. ദിനേശൻ വടക്കിനി , കെ എ ഗഫൂർ , എൻ ശശിധരൻ ,ഡോ എ എൻ മനോഹരൻ എന്നിവർ വിവിധ ക്‌ളാസ്സുകൾ നയിക്കും . ജി ബി വത്സൻ , ഡോ. സന്തോഷ് മണിച്ചേരി എന്നിവരാണ് ക്യാമ്പ് ഡയറക്ടർമാർ . മൂന്നുദിവസത്തെ ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും

Back to Top