സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

Share

യാത്രയയപ്പ് നൽകി.
ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ അജാനൂർ 2022-23 അധ്യയന വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപക ജീവനക്കാർക്ക് സ്കൂൾ മാനേജ്മെൻ്റ്, പി ടി എ സ്റ്റാഫ് കൗൺസിൽ സംയുക്തമായി നൽകിയ യാത്രയയപ്പ് ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് വി അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഡോ : എം എ അബ്ദുൽ ഹഫീസ് യാത്രയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. തുടർന്ന് സ്കൂൾ ചെയർമാൻ എം ബി അഷ്റഫ് ,മുൻ പി ടി എ പ്രസിഡൻ്റുമാരായ എ ഹമീദ് ഹാജി ,കുഞ്ഞിമൊയ്തീൻ ,ഫൈസൽ പി എം ,അഹ്മദ് കർമ്മാനി ,എസ് എം സി ചെയർമാൻ എം ഹമീദ് ഹാജി , മദർ പി ടി എ പ്രസിഡൻ്റ് കുഞ്ഞാമി ,പി ടി എ അംഗങ്ങളായ ആയിഷ ഫർസാന ,സഹായി അബ്ദുള്ള ,യു വി ബഷീർ പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഇ കെ മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

സർവ്വീസിൽ വിരമിക്കുന്ന ജീവനക്കാരായ രമണി കെ വി ,ഉഷ കെ, ആമിന സി ,ലേഖ എം എസ് ,സുബൈദ എൽ ,അബ്ദുൽ കരീം കെ എ , പാത്തുമ്മ എൽ മറുപടി പ്രസംഗം നടത്തി .

ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ സുധ പി വി സ്വാഗതവും ഹെഡ്മാസ്റ്റർ അസീസ് ആർ നന്ദിയും പറഞ്ഞു.

Back to Top