കോട്ടപ്പുറത്തു മരിച്ച നിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം 3 പ്രതികൾ അറസ്റ്റിൽ

Share

മാർച്ച് 4 ന് രാത്രി കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട തമിഴ് നാട് മധുര സ്വദേശി 42 വയസുള്ള രമേശന്റെ മരണം കൊലപാതകം ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ ആണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളി കളും അന്യ സംസ്ഥാന തൊഴിലാളി കളും അടക്കമുള്ള 11പേരാണ് താമസം ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്.നാട്ടുകാർ നീലേശ്വരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.വാടക വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോളാണ് കേസിന്റെ ചുരുൾ അഴിഞ്ഞത്.കൊല്ലപ്പെട്ട രമേശൻ പ്രതികൾ ആവശ്യപ്പെട്ട വേതനം നല്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കേസിലെ ഒന്നാം പ്രതിയായ ബൈജു കെ. പി. 54 വയസ്,, കാളക്കഞ്ചേരി ഹൌസ്,വാത്തുരുത്തി, മത്സ്യപുരി പി. ഓ, എറണാകുളം ജില്ലാ എന്നയാൾക്ക് എറണാകുളം ജില്ലയിലെ തോപ്പുംപടി PS,, ഐലണ്ട് ഹാർബർ PS, വൈപ്പിൻ PS, എറണാകുളം സെൻട്രൽ PS എന്നി സ്റ്റേഷനുകളിൽ ആയി 14 കേസുകളിൽ പ്രതിയാണ്,

മുഹമ്മദ്‌ ഫൈസൽ 43 വയസ്,മാളികയിൽ ഹൌസ്, കളമശ്ശേരി, എറണാകുളം ജില്ല,
ഡാനിയൽ ബെന്നി ,42 വയസ്, പെരുമ്പള്ളി പറമ്പിൽ ഹൌസ്, നോർത്ത് പറവൂർ. എറണാകുളം ജില്ല എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.ജില്ലാ പോലീസ് മേധാവി ഡോക്ടർ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്‌പെക്ടർ പ്രേം സദൻ, SI ശ്രീജേഷ്, SCPO മാരായ ഗിരീഷ്, മഹേഷ്‌, CPO മാരായ പ്രബീഷ്, ഷാജിൽ, ഷിജു,. ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങൾ ആയ രാജേഷ് മാണിയാട്ട്. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് 24 മണിക്കൂറിനുള്ളിൽ കേസിനു തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയത്

Back to Top