ശിശുക്ഷേമസമിതി കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് തൈക്കടപ്പുറത്ത് നടത്തും

Share

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം പി എച്ച് സിയുമായി സഹകരിച്ച് സംഘടിപ്പിക്കും. എ ഡി എം എ കെ രമേന്ദ്രന്റെ അധ്യക്ഷതയിൽ എ ഡി എമ്മിന്റെ ചേമ്പറിൽ ചേർന്ന ജില്ലാ ശിശുക്ഷേമസമിതി എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. മാർച്ച് 11 ന് രാവിലെ മുതൽ ക്യാമ്പ് നടത്താനാണ് ധാരണയായത്.

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി എം എ കരീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ശിശുക്ഷേമ

സമിതിയുടെ 2023 – 26 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടികൾക്കായി

വരണാധികാരിയെ നിയമിക്കാൻ സംസ്ഥാന സമിതിയോട്

അഭ്യർത്ഥിക്കാൻ യോഗം തീരുമാനിച്ചു.

Back to Top