2022ലെ റവന്യൂ അവാർഡിനർഹരായ കാസർകോട് ജില്ലയിലെ സർവ്വെയും ഭൂരേഖയും വകുപ്പിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു.

Share

2022ലെ റവന്യൂ അവാർഡിനർഹരായ കാസർകോട് ജില്ലയിലെ സർവ്വെയും ഭൂരേഖയും വകുപ്പിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് ഡയറക്ടർ കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സർവ്വെ ഡപ്യൂട്ടി

ഡയറക്ടർ എസ്.സലിം, സർവ്വെ സൂപ്രണ്ടുമാരായ ഗുരുപ്രസാദ്.വി, ബലേഷ്.കെ, എ.വി.സന്തോഷ്, പി.വി.സനൽകുമാർ,

വിജേഷ്.എ.കെ. എന്നിവർ സംസാരിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി.ഗംഗാധരൻ സ്വാഗതവും, ജില്ലാ ഹെഡ് സർവ്വെയർ കെ.നരേഷ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ഡിജിറ്റൽ

സർവെ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടക്കുന്ന കാസർകോട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന സർവ്വേഡെപ്യൂട്ടി ഡയറക്ടർഎസ്.സലീം, അസിസ്റ്റൻറ്ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, ഹെഡ് സർവെയർ എ.വി.സന്തോഷ്, ഹെഡ് ഡ്രാഫ്റ്റ് സ്മാൻ അബ്ദുൾ റഹീം.വൈ, സർവ്വെയർ പി.വി.സനൽകുമാർ, ഡ്രാഫ്റ്റ്സ്മാൻമാരായ സി. കുഞ്ഞികൃഷ്ണൻ, വിജേഷ് എ.കെ എന്നിവരാണ് അവാർഡിനർഹരായത്. അവാർഡ് ജേതാക്കൾക്ക് കളക്ടർ പുരസ്ക്കാരം നൽകി.

Back to Top