കല്യാണം മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോൽസവം ഭക്തിയുടെ നിറവിൽ സമാപിച്ചു:

Share

മാവുങ്കാൽ:കല്യാണം ശ്രീ മുത്തപ്പൻ മടപ്പുരയിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്നു വന്നിരുന്ന തിരുവപ്പന വെള്ളാട്ട മഹോൽസവം ഭക്തി സാന്ദ്രമായി സമാപിച്ചു. ഗണപതിഹോമത്തോടെ ആരംഭിച്ച മഹോൽസവത്തിന്റെ സമാപന ദിവസമായ ഇന്ന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ മടപ്പുര സന്നിധിയിൽ എത്തിചേർന്നിരുന്നു.ഇന്ന് പുലർച്ചെ തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി;ഭക്തമനസുകൾക്ക് ദർശന പുണ്യംനൽകി.

രാമകൃഷ്ണൻ കൊത്തിക്കാലിന്റെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ വിളക്ക് പൂജയ്ക്ക് കുട്ടികളുൾപ്പെടെ സ്ത്രീകളുമുൾപ്പെടെ നിരവധി സ്ത്രീകൾ പങ്കെടുത്തു തുടർന്ന് വിവിധ മാതൃസമിതികൾ ദൈവീക സംഗീർത്തനങ്ങളാൻ അവതരിപ്പിച്ച കൈകൊട്ടിപ്പാട്ടും തിരുവാതിരക്കളിയും ഭക്തമനസുകൾക്ക് ആത്മീയ ചൈതന്യത്തിന്റെ മറ്റൊരു നേർക്കാഴ്ച്ചയായി.
തുടർന്ന് പ്രസാദ വിതരണവും നടന്നു. ഇന്നലെ
വൈകീട്ട് ദൈവത്തെ മലയിറക്കൽ,വാദ്യമേളം വെള്ളാട്ടം തുടർന്ന് അന്നദാനവും നടന്നു. രാത്രി പത്ത് മണിക്ക് നാടൻ പാട്ടിന്റെ ശീലുകളിൽ മലബാർ ഫോക് ബാന്റ് അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ നടക്കുകയുണ്ടായി. ഇന്ന്
പുലർച്ച 6 മണിക്ക് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി 10 മണിക്ക് നടന്ന മലകയറ്റൽ ചടങ്ങോട് കൂടി കളിയാട്ട മഹോത്സവം സമാപിച്ചു.

Back to Top