അർറഹ്മ റിലീഫ് – ബ്രോഷർ പ്രകാശനം ചെയ്തു

Share

കാഞ്ഞങ്ങാട് :ആറങ്ങാടി അർറഹ്മ സെന്ററിന്റെ നേതൃത്വത്തിൽ റമളാനിൽ സംഘടിപ്പിക്കുന്ന റമളാൻ റിലീഫും ഇഫ്താർ സംഗമവും പരിപാടിയുടെ ബ്രോഷർ പ്രകാശന കർമ്മം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ പാലക്കി സി കുഞ്ഞാമദ് ഹാജി കുവൈറ്റ് വ്യാപാരി ഇക്ബാൽ കുശാൽ നഗറിന് കൈമാറി കൊണ്ട് നിർവഹിച്ചു.

കാഞ്ഞങ്ങാട് ബിഗ് മാളിലെ പാലക്കി കൺവെൻഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അർറഹ്മ ചെയർമാൻ ബഷീർ ആറങ്ങാടി അധ്യക്ഷം വഹിച്ചു. സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്‌ സുറൂർ മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി, റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഫൈസൽ,ശോഭിക വെഡിങ് സെന്റർ ഡയറക്ടർ ഫൈസൽ എന്നിവർ മുഖ്യ അതിഥികളായി.
നഗരസഭ കൗൺസിലർ ടി മുഹമ്മദ് കുഞ്ഞി ഹാജി ,മുൻ നഗരസഭ കൗൺസിലർ ടി അബൂബക്കർ ഹാജി,ജനറൽ കൺവീനവർ ,എം കെ അബ്ദുൽ റഷീദ്,ട്രഷറർ സി അബ്ദുള്ള ഹാജി,വർക്കിംഗ് ചെയർമാൻ ടി കാദർ ഹാജി,എ കെ മുഹമ്മദ്,മുത്തലിബ് കൂളിയങ്കാൽ,എം കെ അബ്ദുൽ റഹിമാൻ,എം റഷീദ്,കെ ജി ബഷീർ,റസാഖ് ആറങ്ങാടി,ഉപദേശക സമിതി അംഗങ്ങളായ ടി റംസാൻ,പി വി എം കുട്ടി ,അലങ്കാർ അബൂബക്കർ, ടി അസീസ്,എ പി കരീം,ടി അന്തുമാൻ,ആബിദ് ആറങ്ങാടി,,എം നാസർ,സി എച്ച് ഹമീദ് ഹാജി,എം കെ ലത്തീഫ്,കെ എം മുഹമ്മദ്,ഇബ്രാഹിം പള്ളിക്കര,ഹൈദർ ഹാജി കൊവ്വൽപള്ളി, അബുസലി എന്നിവർ സംസാരിച്ചു

Back to Top