കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം നടന്നു

Share

കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക: കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം കാരാട്ട് വയൽ പെൻഷൻ ഭവനിൽ നടന്നു. പ്രസിഡണ്ട് പി.കൃഷ്ണൻ പതാക ഉയർത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡണ്ട് പി.സി. പ്രസന്ന സംഘടന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിൽ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് ട്രഷറർ കെ.ചന്ദ്രശേഖരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ജില്ല ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം പി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് ജോ: സെക്രട്ടറി വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് യൂണിയൻ അംഗങ്ങളായ എ.സി. കണ്ണൻ നായരെ കുറിച്ച് ” പൂത്തുലഞ്ഞ പൂമരം ” എന്ന ജീവചരിത്രം രചിച്ച എം.കുഞ്ഞമ്പു പൊതുവാളിനെയും ” നാ താൻ കേസ് കൊട് ” എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാവണേശ്വരത്തെ കെ.കൃഷ്ണനെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ ആദരിച്ചു.

ബ്ലോക്ക് ജോ:സെക്രട്ടറിമാരായ കെ.പി.കമ്മാരൻ നായർ സ്വാഗതവും പി.വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.കേസർക്കാറിന്റെ കേരളത്തോടുളള പ്രതികാര നടപടി അവസാനിപ്പിക്കുക, പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, 5 ഗഡു ക്ഷാമബത്ത ഉടൻ അനുവദിച്ചു നൽകുക,കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം കൊവ്വൽ ഭാഗത്ത് പൊതുജനങ്ങൾക്ക് യാത്രാസൗകര്യത്തിനു വേണ്ടി റെയിൽവേ നടപ്പാത സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി ബി.പരമേശ്വരൻ ( പ്രസിഡണ്ട് )

വൈസ് പ്രസിഡണ്ട് മരായി (വി.കുഞ്ഞികൃഷ്ണൻ, കെ.രവിവർമ്മൻ, പി.വി. കമലാക്ഷി)

കെ. ചന്ദ്രശേഖരൻ സെക്രട്ടറി ) ജോ: സെക്രട്ടറിമാരായി കെ.പി.കമ്മാരൻ നായർ, കെ.രവീന്ദ്രൻ, എൻ രാധ )

ട്രഷററായി പി.കൃഷ്ണൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.

 

Back to Top