കോവളം -ബേക്കല്‍ 620 കിലോമീറ്റര്‍ ജലപാത 2025ല്‍ തന്നെ കമ്മിഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Share

തിരുവനന്തപുരം : കോവളം -ബേക്കല്‍ 620 കിലോമീറ്റര്‍ ജലപാത 2025ല്‍ തന്നെ കമ്മിഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ, ചരക്കു നീക്കത്തിലും ടൂറിസം വികസനത്തിലും വന്‍ സാദ്ധ്യത തുറക്കുകയാണ്.
പാത പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പുനരധിവാസ പാക്കേജ് ജനങ്ങള്‍ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും ജലപാത അനുഗ്രഹമാകും. കൊല്ലം, പൊന്നാനി, ബേപ്പൂര്‍ തുടങ്ങി 12 ചെറു തുറമുഖങ്ങളെയും ജലപാതയുമായി ബന്ധിപ്പിക്കും.
വിഴിഞ്ഞത്ത് സെപ്‌തംബറില്‍ ആദ്യ കപ്പലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഔട്ടര്‍ റിംഗ് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പ്രദേശത്തെ ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാകും വിഴിഞ്ഞം വ്യാവസായിക ഇടനാഴിയുടെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെ കനാലുകള്‍ വികസിപ്പിച്ചാണ് ഉള്‍നാടന്‍ ജലപാതാ പദ്ധതി നടപ്പാക്കുന്നത്. 13 റീച്ചുകളായി തിരിച്ചാണ് നിര്‍മ്മാണം. 6500 കോടി രൂപയാണ് ആകെ ചെലവ്. കിഫ്ബി വഴിയാണ് ധനസഹായം. പാതയ്ക്ക് 40 മീറ്റര്‍ വീതിയും 2.20 മീറ്റര്‍ ആഴവുമുണ്ടാകും.
നിലവിലെ കനാലുകളുടെ വീതിയും ആഴവും കൂട്ടും. വളരെക്കുറച്ച്‌ സ്ഥലങ്ങളില്‍ പുതിയതു നിര്‍മ്മിച്ച്‌ നിലവിലെ കനാലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ജലപാത കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണ്. കൊല്ലം മുതല്‍ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റര്‍ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലായതിനാല്‍ 550 കോടി രൂപയ്ക്ക് കേന്ദ്ര സ്ഥാപനമായ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിട്ടിയാണ് വികസിപ്പിക്കുന്നത്. ദേശീയ ജലപാത -3 എന്നാണ് പേര്. ബാക്കി പ്രദേശങ്ങളുടെ നിര്‍മ്മാണച്ചുമതല കേരള വാട്ടര്‍വേയ്‌സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് (ക്വില്‍).
168 കിലോമീറ്റര്‍ഗതാഗത സജ്ജം

കൊല്ലം മുതല്‍ തൃശൂരിലെ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ജലപാത -3 ഗതാഗത സജ്ജം

കോവളം മുതല്‍ ആക്കുളം കായല്‍ വരെ പാര്‍വതി പുത്തനാര്‍ വികസിപ്പിക്കുന്നു

പാര്‍വതിപുത്തനാറില്‍ വള്ളക്കടവ് – മൂന്നാട്ടുമുക്ക് ഭാഗം ശുചീകരിച്ചു

കോട്ടപ്പുറം- പൊന്നാനി, പൊന്നാനി -കോഴിക്കോട് കനാല്‍ നവീകരണം തുടരുന്നു

കോഴിക്കോട് നഗരത്തിലെ കനോലി കനാല്‍ വികസനത്തിന് പദ്ധതി റിപ്പോര്‍ട്ടായി
കോഴിക്കോട് – കാളിപ്പൊയ്‌ക കനാല്‍ നവീകരണം തുടരുന്നു

കണ്ണൂര്‍ മാഹിക്കും വളപട്ടണത്തിനുമിടയില്‍ 26 കിലോമീറ്റര്‍ കനാല്‍ നിര്‍മ്മിക്കാന്‍ സ്ഥലമെടുപ്പ് തുടങ്ങി

കാസര്‍കോട് നീലേശ്വരത്തിനും ബേക്കലിനുമിടയില്‍ 6.5 കിലോമീറ്റര്‍ കനാലിനും സ്ഥലമെടുപ്പ് ആരംഭിച്ചു
കോവളം മുതല്‍ ബേക്കല്‍ വരെ ജലഗതാഗതം. ടൂറിസം പദ്ധതികള്‍, ഓരോ 20- 25 കിലോമീറ്ററിനും ഇടയില്‍ ടൂറിസം ഗ്രാമങ്ങളും ആക്ടിവിറ്റി സെന്ററുകളും,രാസവസ്തുക്കളുടേത് ഉള്‍പ്പെടെ ചരക്കു നീക്കം ജലമാര്‍ഗം.നീളം620 കിലോമീറ്റര്‍വീതി40 മീറ്റര്‍
ചെലവ്6500 കോടിതുടങ്ങിയ ലക്ഷ്യങ്ങളും ജലപാതകുണ്ട്

Back to Top