നികുതിവർധനവിനെതിരെ കെട്ടിട ഉടമകൾ സെക്രടറിയേറ്റ്‌ മാർച്‌ സംഘടിപ്പിക്കും.

Share

അശാസ്ത്രീയമായ നികുതി വർധനവിനെതിരെ കെട്ടിട ഉടമകൾ സെക്രടറിയേറ്റ്‌ മാർച്‌ സംഘടിപ്പിക്കും..

കാഞ്ഞങ്ങാട്‌ കെട്ടിട നികുതി വർദ്ദന, ക്രമാതീതമായ ലേബർ സെസ്സ്‌, ഒഴിഞ്ഞു കിടക്കുന്ന വീട്‌ കെട്ടിടം മുതലായവയ്ക്ക്‌ ചുമത്തുന്ന അധിക നികുതികൾക്കെതിരെ സംസ്ഥാനത്തിലെ കെട്ടിട ഉടമകളെ സബന്ധിപ്പിച്‌ സെക്രടറിയേറ്റ്‌ മാർച്ച്‌ നടത്തുമെന്ന് കേരള ബിൾഡിംഗ്‌ ഓണേർസ്‌ വെൽഫെയർ സംസ്ഥാന വൈസ്‌ പ്രസിഡെന്റ്‌ പി കെ ഫൈസൽ പറഞ്ഞു.കാഞ്ഞങ്ങാട്‌ മേഖല ജനറൽ ബോഡിയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയാണദ്ദേഹം.
പ്രസിഡെന്റ്‌ ബെസ്റ്റോ കുഞ്ഞഹ്മദ്‌ അദ്യക്ഷത വഹിചു. ജനറൽ സെക്രടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.
വരണാധികാരി പി കെ ഫൈസലിന്റെ ന്നിയന്ത്രണത്തിൽ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.മുഖ്യ രക്ഷാധികാരി സി കുഞ്ഞഹ്മദ്‌ പാലക്കി.
പ്രസിഡെന്റ്‌ ബെസ്റ്റൊ കുഞ്ഞഹ്മദ്‌, ജനറൽ സെക്രടറി സി കെ റഹ്മത്തുള്ള. ട്രഷറർ പ്രിയേഷ്‌ മീത്തൽ,
വൈസ്‌ പ്രസിഡെന്റുമാരായി
ഗോവിന്ദൻ മണി വെസൽ പാലസ്‌,മനാഫ്‌ മാണിക്കോത്ത്‌,തായൽ അന്തുമായി ഹാജി,എം ബി ഹനീഫ,രാംദാസ്‌ ബിഎന്നിവരേയും
സെക്രടറിമാരായി ബൽരാജ്‌ കെ, സി കെ ശറഫുദ്ദീൻ,അഹ്മദ്‌ കിർമാണി,ഫസൽ അതിഞ്ഞാൽ,ജോയ്‌ ജോസഫ്‌ എന്നിവരേയും യോഗം തീരുമാനിചു. ശറഫുദ്ദീൻ നന്ദി പറഞ്ഞു.

Back to Top