വൺഫോർ അബ്ദുറഹ്മാനെ ചിത്താരി വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു..

വൺഫോർ അബ്ദുറഹ്മാനെ ചിത്താരി വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു..
മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ വൺഫോർ അബ്ദുറഹ്മാനെ ചിത്താരി വാർഡ് കോൺഗ്രസ് കമ്മിറ്റി അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി അനുമോദിച്ചു ബ്ലോക്ക് കോൺഗ്രസ് ട്രഷറർ എം കെ മുഹമ്മദ് കുഞ്ഞി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, വാർഡ് കോൺഗ്രസ് ട്രഷറർ അഷ്റഫ് ചിത്താരി, സുബൈർ കെ എം കെ എന്നിവർ നേതൃത്വം നൽകി, കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡണ്ട് സഹദ് ഇബ്രാഹിം മിസ്ബാഹ് , ഫിറോസ് സിപി, അഫ്താബ് എന്നിവർ പങ്കെടുത്തു