ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ഉപയോഗിക്കേണ്ട ഗുളികകൾ ലഹരിക്കായി എത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു

Share

കൊച്ചി  : ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ഉപയോഗിക്കേണ്ട ഗുളികകൾ ലഹരിക്കായി എത്തിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കുന്നു. കൊല്ലത്ത് നിന്നും രണ്ടായിരം ഗുളികകളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഓൺലൈൻ വഴി മുംബൈയിൽ നിന്നാണ് ഈ ഗുളികകൾ എത്തിച്ചത്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം നിരോധിതമല്ലാത്ത നിരവധി ലഹരിഗുളികകളുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ മാത്രം ഉപയോഗിക്കാൻ ആകുന്ന ഇത്തരം ഗുളികകൾ ലഹരി സംഘങ്ങൾ വഴി സംസ്ഥാനത്തേക്ക് ധാരാളമായി എത്തുകയാണ്. കൊല്ലത്ത് നിന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഗുളികകളാണ് പിടികൂടിയത്. സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്ന് മാത്രം രണ്ടായിരം ഗുളികകൾ പിടികൂടി. കൊറിയർ സർവീസുകൾ വഴിയാണ് ഗുളികകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഓൺലൈൻ പേയ്‌മെന്റ് വഴിയാണ് പണം കൈമാറുന്നത്.എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിതകമല്ലാത്തതിനാൽ ഇത്തരം ഗുളികകൾ കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യാനും എക്‌സൈസ് വിഭാഗത്തിനാകില്ല. കൊറിയർ സർവീസുകളുടെ കൂടി സഹായത്തോടെ ഇത്തരം ഗുളികകൾ എത്തുന്നത് തടയാൻ ശ്രമിക്കുകയാണ് എക്‌സൈസ് വിഭാഗം.

Back to Top