പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക: കെ എസ് എസ് പി യു മാർച്ചും സത്യാഗ്രഹവും നടത്തി.

Share

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക: കെ എസ് എസ് പി യു മാർച്ചും സത്യാഗ്രഹവും നടത്തി.

കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും മുൻ പരിഷ്കരണത്തിൽ നൽകേണ്ട കുടിശ്ശിക ഉടൻ നൽകുക 2022 ൽ നൽകേണ്ടിയിരുന്ന ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ നൽകണമെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും കേന്ദ്ര ഗവൺമെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും സത്യാഗ്രഹവും നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹം പ ജില്ല പ്രസിഡണ്ട് പ്രഭാകര പൊതുവാൾ അദ്ധ്യക്ഷം വഹിച്ചു. പി.കെ.മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ പി.സി. പ്രസന്ന,സരസ്വതി ടീച്ചർ, സുബ്രഹ്മണ്യതന്ത്രി, വി.എ. ജോസഫ്, എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ല ജോ: സെക്രട്ടറി സുജാതൻ മാസ്റ്റർ സ്വാഗതവും,കോമൻ കല്ലിങ്കൽ നന്ദിയും പറഞ്ഞു.

ബ്ലോക്ക് സെക്രട്ടറിമാരായ പി.രാമചന്ദ്രൻ മാസ്റ്റർ, കോമൻ കല്ലിങ്കാൽ പി.വി.ശ്രീധരൻ, ഇ.സി.കണ്ണൻ,എം.സി.ശേഖരൻ നായർ, കെ.മോഹനൻ തുടങ്ങിയവർ പ്രകടനത്തിന് നേതുത്വം നൽകി.

വിവിധ ബ്ലോക്ക് കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ജാഥയായി വന്ന് സമര പന്തലിലെത്തി സത്യാഗ്രഹികളെ അഭിവാദ്യം ചെയ്തു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൻ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു

Back to Top