കോവിഡ് 19 വൈറസ് ചൈനീസ് ലബോറട്ടറിയിൽ നിന്ന് ചോർന്നതാണന്ന റിപ്പോർട്ടുമായി അമേരിക്കയിലെ ഊർജ വകുപ്പ്.

Share

കോവിഡ് 19 വൈറസ് ചൈനീസ് ലബോറട്ടറിയിൽ നിന്ന് ചോർന്നതാണന്ന റിപ്പോർട്ടുമായി അമേരിക്കയിലെ ഊർജ വകുപ്പ്. വൈറസിൻറെ ഉത്ഭവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പല കണ്ടത്തെലുകളും വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടന്ന് ഗവേഷകർ അറിയിച്ചു. വൈറസ് എങ്ങനെ പുറത്ത് വന്നു എന്നതിനെ പറ്റി ധാരാളം തെറ്റിധാരണകൾ നിലവിലുണ്ടന്നും അതിനൊക്കെ പുതിയ കണ്ടെത്തലുകൾക്കൊണ്ട് ഉത്തരം നൽകാൻ കഴിയുമെന്നാണ് ഊർജ വകുപ്പ് വ്യക്തമാക്കുന്നത്. കോവിഡ് വൈറസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. വൈറസ് മൃഗങ്ങളില്‍ നിന്നും പകര്‍ന്നതാവുമെന്ന് വരെ കരുതിയിരുന്നു. ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്ത് വന്നതാണന്ന എഫ്.ബി.ഐയുടെ അനുമാനത്തെ ശരിവെക്കുന്നതാണ് എനർജി ഡിപ്പാർട്ട്മെൻറിന്റെ റിപ്പോർട്ട്. 2020ൻറെ ആദ്യത്തോടെ ലോകം മുഴുവനും തന്നെ ബാധിച്ച് കോവിഡ് 19 ഏതാണ്ട് എഴുപത് ലക്ഷത്തോളം ആളുകളുടെ ജീവനെടുത്തു എന്നാണ് ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ. ലോകത്തെ ഇതുവരെ പൂർണമായും വിട്ട് പോകാത്ത വൈറസ് ലോക സമ്പദ് വ്യവസ്ഥയെ തന്നെ കാര്യമായി ബാധിച്ചു. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ സംഘർഷം വർധിച്ചതുൾപ്പെടെ രാഷ്ട്രീയത്തിലും കോവിഡ് 19ന്റെ വരവ് മോശം കാലാവസ്ഥ വിതച്ചു. ബൈഡനടക്കം ഉന്നതരായ കുറച്ച് വ്യക്തികൾക്ക മാത്രമാണ് നിലവിൽ റിപ്പോർട്ടിന്റെ പൂർണ രൂപം ലഭിച്ചിരിക്കുന്നത്. വൈറസ് ചൈന പ്രയോഗിച്ച ജൈവായുധം അല്ലന്നും റിപ്പോർട്ടിൽ പറയുന്നതായി എനർജി ഡിപ്പാർട്ടമെന്റ് അറിയിച്ചു

Back to Top