പുതുചരിതങ്ങൾക്കായി കേളുവിന്റെ ഓർമ്മകൾ പുതിയ കാലം തേടുന്നു ഒ പ്രതീഷ്

Share

പുതുചരിതങ്ങൾക്കായി കേളുവിന്റെ ഓർമ്മകൾ പുതിയ കാലം തേടുന്നു

ഒ പ്രതീഷ്

കാഞ്ഞങ്ങാട് :നാടകങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് തെളിയിച്ച വിദ്വാൻ പി യുടെസ്മരണകളിരമ്പുന്ന വെള്ളിക്കോത്ത് വിജ്ഞാനദായനിദേശീയ വിദ്യാലയം ഇനി ഓർമ്മകളിലേക്ക് .വിദ്വാൻ പി യുടെ ആരവങ്ങളിരമ്പുന്ന അരങ്ങു മാത്രം ഇനി അവശേഷിക്കും.2018 -19 ബജറ്റിൽ എൽഡിഎഫ് സർക്കാർ അനുവദിച്ച അഞ്ചു കോടി രൂപയുടെ സാംസ്കാരിക സമുച്ചയം ആണ് ഇവിടെ ഉയരുന്നത്. ഇതിന്റെ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവർത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.കെട്ടിടത്തിന്റെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി കോഴിക്കോട് ആസ്ഥാനമായിപ്രവർത്തിക്കുന്ന റീജിയണൽ ഇൻവെസ്റ്റിഗേഷൻ വിങ്ങ് മണ്ണ് പരിശോധനയ്ക്കായി എത്തും.തുടർന്ന് പൊതുമരാമത്ത്എഞ്ചിനീയർ ഇതിന്റെ രൂപരേഖ തയ്യാറാക്കും.സന്ദർശകർക്കായുള്ള ആർട്ട് ഗ്യാലറി,ലൈബ്രറി,ഓപ്പൺ തിയേറ്റർ തുടങ്ങിയ സംവിധാനങ്ങളോടു കൂടിയ മികച്ച ഒരു സാംസ്കാരിക കേന്ദ്രമായി ഈ കെട്ടിടം മാറും.

കേളു നായർ ആത്മഹത്യ ചെയ്ത അരങ്ങു മാത്രമേ ഇനി ഈ കെട്ടിടത്തിന് അവശേഷിക്കുകയുള്ളൂ.

ഒരു ദശകത്തോളമായി അനാഥമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തില്‍ വിദ്വാന്‍ പിയുടെയും സ്വാതന്ത്ര്യസമരകാലത്തെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെയും ഓര്‍മകള്‍ നിലനിര്‍ത്താനും പരിപോഷിപ്പി ക്കാനുമായാണ് സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നത്.എംഎൽ എ ഇചന്ദ്രശേഖരന്റെ ഇടപെടലിനെ തുടർന്നാണ് ബജറ്റിൽ ഇങ്ങനെയൊരു സാംസ്കാരിക കേന്ദ്രത്തിന് അനുമതി ലഭിച്ചത്.പിക്കാനും ഉതകുന്ന സാംസ്‌കാരിക സമുച്ചയം നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകമത്സരങ്ങള്‍ക്ക് ഇവിടം വേദിയായതോടെയാണ് ഈ ആവശ്യം ഒന്നുകൂടി ശക്തമായത്. ഇതോടെ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രത്യേക താല്പര്യത്തോടെയാണ് ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയത്.

Back to Top