എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ പുതിയ തട്ടിപ്പ്;

Share

അധികം സമയം ചെലവഴിക്കാതെഎളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവൊന്നുമില്ല. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കിൽ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റു ചെയ്യു ‘ എന്നിങ്ങനെയാണ് ഒരു ഉപഭോക്താവിന് ലഭിച്ച മെസേജിൽ പറയുന്നത്.

നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഷെയർ ചെയ്യാൻ ചോദിച്ചുകൊണ്ടുള്ള ഇമെയിൽ അല്ലെങ്കിൽ എസ്എംഎസിനോ പ്രതികരിക്കരുതെന്നും, ഉടൻതന്നെ ‘report.phishingsbi.co.in എന്ന ഇ മെയിൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് കോൾ ചെയ്തും പരാതി അറിയിക്കാം. https://cybercrime.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ പരാതി നൽകാം.

 

ഉപഭോക്താവിന്റെ വ്യക്തിഗതവിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പാസ് വേഡുകൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മറ്റ് വിവരങ്ങൾ എന്നിവ വ്യക്തികൾക്ക് ടെക്സ്റ്റ്‌ മെസ്സേജ് വഴി നൽകരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ മുന്നറിയിപ്പുണ്ട്.

 

ഇടപാടുകൾ എളുപ്പമുള്ളതാക്കാനായി സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് യോനോ. യോനോ മൊബൈൽ ആപ്പ് മുഖേന ഈസിയായി പണമിടപാടുകൾ, ഓൺലൈനായി നടത്താൻ കഴിയും.

 

 

 

Back to Top