യുവജനക്ഷേമം മുൻനിർത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Share

കാഞ്ഞങ്ങാട് :യുവജനക്ഷേമം ലക്ഷ്യം വെച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് തൊഴിൽ മേഖലയ്ക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുംബജറ്റിൽ പ്രത്യേകം തുക ഈടാക്കിയിട്ടുണ്ട് ,കാർഷിക മേഖല പാർപ്പിടം എന്നിവയ്ക്കും മുൻതൂക്കം നൽകുന്നതാണ് ബജറ്റ് .നെൽകൃഷി വികസനം ജല സുരക്ഷ ഭക്ഷ്യസുരക്ഷ,വിവിധയിനം വിത്തുകളുടെ ഉത്പാദനം ബ്ലോക്ക് പഞ്ചായത്തിന്റെ അഗ്രി കാർണിവൽ, എന്നിവയും ക്ഷീര മേഖലയിൽ കർഷകർക്ക് സബ്സിഡി, പാലിന് സബ്സിഡി എന്നിവയും മൃഗസംരക്ഷണ മേഖലയിൽ മൊബൈൽ വെറ്റിനറി ക്ലിനിക്കിന്റെ പ്രവർത്തനം തുടങ്ങിയവ ലക്ഷ്യം വെച്ചു കൊണ്ടുള്ള ബജറ്റ് ആണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത ഇന്നലെ അവതരിപ്പിച്ചത്.പാർപ്പിടമേഖലയിൽ ലൈഫ് ഭവന പദ്ധതി ,പി എം എ വൈ ഭവന പദ്ധതി എന്നിവയിലൂടെ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് ഒരുകോടി പത്ത് ലക്ഷം രൂപയും ബജറ്റിൽ വകയിൽ എത്തിയിട്ടുണ്ട്.കൂടാതെ അതി ദരിദ്രരുടെ ക്ഷേമത്തിനായി 2 ലക്ഷം രൂപ വകയിരുത്തി യിട്ടുണ്ട്.ശ്രീശാക്തികരണം ലക്ഷ്യമിട്ട് വനിതകൾക്കായി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 10 കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഓട്ടോറിക്ഷ പരിശീലനവും സ്വന്തമായി ഓട്ടോറിക്ഷയും നൽകുന്നഷി ഓട്ടോ പദ്ധതി ബജറ്റിന്റെ പ്രധാന ആകർഷണമാണ്.അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് വേണ്ടി മത്സരപരീക്ഷ പരിശീലനവും സ്കൂളുകളിൽ പെൺകുട്ടികൾക്കായി പാഡ് പദ്ധതിയും തൊഴിൽമേളയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ ക്ഷേമ പദ്ധതികൾക്കായി 48 ലക്ഷം രൂപയാണ് ബജറ്റ് വകയിരുത്തുന്നത്.കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി 5 എൽ പി സ്കൂളുകളിൽ ചിൽഡ്രൻസ് പാർക്ക് പദ്ധതി ഭിന്നശേഷി കുട്ടികളുടെ കലാസംഗമം എന്നിവയ്ക്കായി 17 ലക്ഷം രൂപയും അംഗൻവാടി കുട്ടികൾക്ക് പോഷകാഹാരം ,ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയ്ക്കായി 45 ലക്ഷം രൂപയും വയോജന ക്ഷേമ പദ്ധതികൾക്കായി 22 ലക്ഷം രൂപയും ആരോഗ്യരംഗത്തെ നവീന ആശയമായ സഞ്ചരിക്കുന്ന ആ തുരാലയത്തിന്10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ സ്വന്തം ടൂറിസം പദ്ധതിയായ ആലയിൽപരത്തിപ്പുഴടൂറിസം വികസനത്തിന് 10 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ ക്ഷേമ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപയും നിർദ്ദേശിക്കുന്നു . മാലിന്യ സംസ്കരണ മേഖലയിൽമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്കായി 29 ലക്ഷം രൂപഉൾപ്പെടെ മൊത്തം 42 ലക്ഷത്തി 69,500 രൂപയും കുടിവെള്ള സംരക്ഷണമേഖലയിൽ 42 ലക്ഷത്തി 69500 രൂപയും ബജറ്റ് വകയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തി കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിനെയും 5 ഗ്രാമപഞ്ചായത്തുകളെയും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന തിലേക്ക് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്

Back to Top