പ്രസാർഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

Share

പ്രസാർഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനീലേശ്വരം പോസ്റ്റ് ഓഫീസിന് മുന്നിൽ വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

ദൂരദർശനും ആൾ ഇന്ത്യ റേഡിയോയും ഉൾപ്പെടുന്ന പ്രസാർഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി”ഹിന്ദുസ്ഥാൻ സമാചാർ” എന്ന സംഘപരിവാർ ബന്ധമുള്ള സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ്.

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുഎൻഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘരാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയത്.

ഇന്ത്യൻ മാധ്യമ രംഗത്തെ മുഴുവൻ കോർപ്പറേറ്റുകൾ കയ്യടക്കുന്ന കാലത്ത് ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ വർഗ്ഗീയവത്ക്കരിക്കുക കൂടി ചെയ്യുന്നത് ജനതയോടുള്ള വെല്ലുവിളിയാണ്.

ജനാധിപത്യവും വിയോജിപ്പിന്റെ രാഷ്ട്രീയവും അടിച്ചമർത്തുവാനും , അറിയാനുള്ള ജനതയുടെ അവകാശത്തെ പോലും ഹനിച്ച് ഈ മേഖല പൂർണ്ണമായും കാവിവത്ക്കരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

 

പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം എം വി ദീപേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹൻ, എം എൻ പ്രസാദ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു.

Back to Top