കറന്‍സി നോട്ടില്‍ നിന്ന് മഹാത്മാഗാന്ധി ചിത്രം ഒഴിവാക്കി സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ഹിന്ദു മഹാസഭ

Share

കറന്‍സി നോട്ടില്‍ നിന്ന് മഹാത്മാഗാന്ധി ചിത്രം ഒഴിവാക്കി സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പകരം വി. ഡി സവര്‍ക്കറുടെ ചിത്രം നല്‍ കണമെന്നാണ് ആവശ്യം. പാര്‍ലമെന്റ് റോഡിന് വി.ഡി സവര്‍ക്കരുടെ പേരിടണമെന്നാണ് മറ്റൊരു ആവശ്യം.

ഹിന്ദു മഹാസഭ മുന്‍ അധ്യക്ഷനായ സവര്‍ക്കര്‍ക്ക് നല്‍കുന്ന യഥാര്‍ത്ഥ ആദരമാകും ഇതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ 58-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് വിവിധ ആവശ്യങ്ങളുമായി കത്തയച്ചത്.

Back to Top