ആർ.ആർ.എം.ജി.യു.പി.എസ് കീക്കാൻ സ്ക്കൂളിന്റെ കെട്ടിടോദ്ഘാടനവും സ്ക്കൂൾ വാർഷികാഘോഷവും

Share

കീക്കാൻ : ആർ.ആർ.എം.ജി.യു.പി.എസ് കീക്കാൻ സ്ക്കൂളിൽ കെട്ടിടോദ്ഘാടനവും 118-ാം വാർഷികാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം.കുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഉദുമ എം.എൽ എ ബഹു.സി എച്ച് കുഞ്ഞമ്പു നിർവഹിച്ചു.സ്ക്കൂളിൻ്റെ വാർഷികാഘോഷം സ്ക്കൂൾ വികസന സമിതി ചെയർമാൻ ശ്രീ പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ നിർവഹിച്ചു. ധ്വനി പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം സ്ക്കൂളിന് അനുവദിച്ച സ്റ്റേജ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നാസ്നിൻ വഹാബ് നിർവഹിച്ചു. കാംകോ പ്രൈവറ്റ് ലിമിറ്റഡ് മാംഗ്ലുരു സ്ക്കൂളിന് അനുവദിച്ച സ്റ്റേജ് മേൽക്കൂര ഫണ്ട് കാംകോ ഡയറക്ടർ ഡോ.ജയപ്രകാശ് നാരായൺ സ്ക്കൂളിന് കൈമാറി.ചടങ്ങിൽ ശ്രീ.സുബ്രായ മാസ്റ്ററെയും സുബൈദ കീക്കാനെയും ആദരിച്ചു .ഷാജി കീക്കാൻ, വിവിധ മത്സര വിജയികൾ എന്നിവരെ അനുമോദിച്ചു.

സ്ക്കൂൾ പ്രധാനധ്യാപിക ശ്രീമതി ഏ.വി.ഗീത സ്വാഗതമരുളിയ ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത്പതിനാറാം വാർഡ് മെമ്പർ പി.അബ്ബാസ്, ബേക്കൽ ബി.പി.സി.കെ.ദിലീപ് കുമാർ, പള്ളിക്കര കൺസ്യൂമർ സൊസൈറ്റി പ്രസിഡണ്ട് പി.കെ.അബ്ദുള്ള, സത്യൻ പൂച്ചക്കാട് മുൻ പി ടി എ പ്രസിഡണ്ട്, ടി.അബ്ദുൾ ലത്തീഫ് ,അബ്ദുൾ റഹ്മാൻ പി.എം, നാഗരാജ ,സതീശൻ കാവടി, കെ.നാരായണൻ, കെ.അരവിന്ദ മാസ്റ്റർ, കെ.എം.അഷ്റഫ്, പ്രീതി വിജയൻ, നിർമ്മല ടി.വി, എന്നിവർ ആശംസകൾ അർപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.കെ.വിവേകൻ നന്ദിയും പറഞ്ഞു.

കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു.

Back to Top