ശ്രീ മന്നത്ത് പത്മനാഭൻെറ 53 – മത് സമാധിദിനം ആചരിച്ചു

Share

ഹോസ്ദുർഗ് താലുക്ക് എൻ.എസ് എസ് കരയോഗ യൂണിയൻെറ നേതൃത്വത്തിൽ സമുദായ ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭൻെറ 53 – മത് സമാധിദിനം യൂണിയൻ ഓഫീസിൽ ആചരിച്ചു.ആചാര്യൻെറ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

പരിപാടി യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്ത് എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് കെ.പി.ശ്രീകുമാർ അധ്യക്ഷനായി, വനിതാ സമാജം ഭാരവാഹികളായ ഉഷ നാരായണൻ, ,ടി.ശാന്തമ്മ ടീച്ചർ, സുനിത രഘുനാഥൻ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ.ബാലൻ മാസ്റ്റർ, നാരായണൻ നായർ, എം.സുകുമാരൻ നായർ എന്നിവർ സംസാരിച്ച . യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

Back to Top