റെയിൽവേ മേൽ നടപ്പാലം വേണം – ഫോറം ഫോർ കാസറകോട്

Share

കാഞ്ഞങ്ങാട്: ദുർഗ്ഗാ ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിനി പവിത്ര വീട്ടിലേക്ക് പോകുന്ന വഴിയിൽ റെയിൽ പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി മരിച്ചതിൽ റെയിൽവേ അധികൃതർ ഉത്തരവാദികളാകുന്നതു പോലെ നിഷ്ക്രിയരും പ്രതികരണ ശേഷിയില്ലാത്ത പൊതു സമൂഹവും ഉത്തരവാദികളാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തകനും കവിയുമായ പ്രേമചന്ദ്രൻ ചോമ്പാല..

വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് ആളുകൾ ദിനേന റെയിൽ കടന്ന് നടന്നു പോകുന്ന റെയിൽവേ സ്‌റ്റേഷൻ്റെ തെക്ക് വശത്ത് ഒരു മേൽ നടപ്പാലം നിർമ്മിച്ചു കിട്ടാത്തത് നിരാശാജനകവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഫോറം ഫോർ കാസറകോട് പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച “പവിത്ര മോൾക്ക് കണ്ണീർപൂക്കൾ, കാഞ്ഞങ്ങാട് വേണം റെയിൽവേ മേൽ നടപ്പാലം” എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേൽപ്പാലം വിഷയവുമായ് ബന്ധപ്പെട്ട് കാസറഗോഡ് എം പി യും, കാഞ്ഞങ്ങാട് എം എൽ എ യും നഗരസഭാ ചെയർ പേഴ്സണും രക്ഷാധികാരികളും, പത്മരാജൻ ഐങ്ങോത്ത് ചെയർമാനും സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് കൺവീനറും ആയി കോർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു.

കൂട്ടായ്മയിൽ ഫോറം ഫോർ കാസറഗോഡ് ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ്.

സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും മനോജ് കുമാർ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

വിവിധ രാഷ്ട്രീയ/സംഘടനാ കക്ഷി നേതാക്കളായ കെ.പി.ബാലക്യഷ്ണൻ,റസാഖ് തായിലക്കണ്ടി, സി എച്ച് കാസിം, ആയിഷ സി, രാജഗോപാൽ, തസ്രീന സി എച്ച്, ശ്രീനിവാസൻ ചൂട്ട്വം, തോമസ് കെ ഐ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിക്ക് ശേഷം കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ പവിത്രയുടെ വീട് സന്ദർശിക്കുകയും കുടുംബാംഗംങ്ങളെ ആശ്വസിപ്പിക്കുകയും ഭക്ഷ്യസാധനങ്ങൾ കൈമാറുക

Back to Top