പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ‘തുടി’ ഗോത്ര കലാമേള സംഘടിപ്പിച്ചു

Share

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത  ‘തുടി’ഗോത്ര കലാമേള സംഘടിപ്പിച്ചു .

പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപെടുത്തിയാണ് ‘തുടി’ ഗോത്ര കലാമേള സംഘടിപ്പിച്ചത്.പഞ്ചായത്ത്‌ പ്രസിഡന്റ് ‌ശ്രീ. സി. കെ അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ഉദുമ എം. എൽ. എ ബഹുമാന്യനായ സി. എച്ച്. കുഞ്ഞമ്പു ഗോത്രകലാ മേളയുടെ ഉത്ഘാടനം നിർവഹിച്ചു.

രതീഷ് കാട്ടുമാടം പരിപാടിയിൽ സ്വാഗതം പറഞ്ഞു .പഞ്ചായത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികൾ നടന്നത്.

പഞ്ചായത്തിലെ പട്ടികവർഗ ജനതയുടെ തനത് കലകൾ,ഭക്ഷണ രീതികൾ, വംശ്യവൈദ്യം,കര കൗശല വസ്തുക്കൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും അന്ന്യം നിന്നുപോകാതെ നിലനിർത്താനും വേണ്ടിയുള്ള ശ്രമത്തിന്റ ഭാഗമായാണ് തുടി ഗോത്രകലാമേള സംഘടിപ്പിച്ചത്.

അതോടൊപ്പം വിവിധ മേഖലകളിലെ പ്രതിഭകളെയും, ഊര് മൂപ്പന്മാരെയും ആദരിച്ചു.

2022-2023സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പെ ക്കപ്പെട്ട പ്രൊഫഷണൽ വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണവും നടന്നു.മെഗാ മംഗലം കളി, കല്ല്യോട്ട് ഊരാട്ടം നാടൻ പാട്ട് സംഘത്തിന്റെ

നാടൻപ്പാട്ട് കലാവിരുന്നും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരും ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സാംസ്‌കാരിക പ്രവർത്തകർ ആശംസകൾ അറിയിച്ചു

 

Back to Top