പി പി ടി എസ് എ എൽ പി സ്ക്കൂളിന്റെ കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം നടന്നു.

പി പി ടി എസ് എ എൽ പി സ്ക്കൂൾ കാഞ്ഞങ്ങാട് കടപ്പുറം ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം നടന്നു.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ സി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് എ ഇ ഒ കെ.എ.അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി.സ്ക്കൂൾ കമ്മിറ്റി പ്രസിഡൻ്റ് പി.കെ.അബ്ദുല്ല കുഞ്ഞി, മാനേജർ പി.കെ.സുബൈർ, വികസന സമിതി ചെയർമാൻ സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി എം ,പിടിഎ പ്രസിഡന്റ് ശ്രീജ കെ.വി., എന്നിവർ പ്രസംഗിച്ചു. ഹെസ് മാസ്റ്റർ രാജീവൻ പി സ്വാഗതവും, പി.ടി.എ പ്രസിഡൻ്റ് സി.എച്ച്. നജ്മുദ്ധീൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്ക്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.