ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Share

ഒറ്റപ്പാലത്ത്: ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. കുടുംബ വഴക്കിലിടപെട്ട ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയദേവന്‍ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയദേവന്‍.

ജയദേവന്‍ സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ ഇന്നലെ മദ്യപിച്ച്‌ വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേര്‍ ഇടപെട്ടു. ഇതിനിടെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തില്‍ ഇടപെട്ടത്.

Back to Top