വിദ്യാര്‍ഥികളോട്‌ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്ന പരാതിയില്‍ കാസര്‍കോട്‌ ഗവ. കോളേജ്‌ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള എന്‍ രമയെ നീക്കി.

Share

വിദ്യാര്‍ഥികളോട്‌ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്ന പരാതിയില്‍ കാസര്‍കോട്‌ ഗവ. കോളേജ്‌ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള എന്‍ രമയെ നീക്കി.

ഇതിനുള്ള നിര്‍ദേശം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നല്‍കിയത്. ജിയോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. എ എന്‍ പത്മനാഭന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കി. ക്യാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്നാണ്‌ നടപടി. കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത് .
രമയെ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ മൂന്നുദിവസമായി എസ്‌എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. വ്യാഴം രാവിലെമുതല്‍ പ്രിന്‍സിപ്പലിനെ ചേബറില്‍ ഉപരോധിച്ചു. വിദ്യാര്‍ഥികളെ അപഹസിക്കുന്ന നിലയിലായിരുന്നു പ്രിന്‍സിപ്പലിന്റെ പെരുമാറ്റം. പൊലീസെത്തി പ്രിന്‍സിപ്പലിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വിട്ടില്ല.
വൈകിട്ട്‌ നാലോടെ കോളേജ്‌ കൗണ്‍സില്‍ ചേര്‍ന്ന്‌ സര്‍വകക്ഷി യോഗം വിളിക്കുമെന്ന്‌ വിദ്യാര്‍ഥികളെ അറിയിച്ചു. വൈകാതെ പ്രിന്‍സിപ്പലിനെ നീക്കുമെന്ന മന്ത്രിയുടെ അറിയിപ്പുമെത്തി. ഇതോടെ എസ്‌എഫ്‌ഐ സമരം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടി ബിപിന്‍രാജ്‌ പായം, വൈസ്‌പ്രസിഡന്റ്‌ പ്രവീണ്‍ പാടി, ഏരിയാ സെക്രട്ടറി ഇമ്മാനുവല്‍, വിമല്‍, എം കെ അക്ഷയ്‌, വിപിന്‍ രാജ്‌ എന്നിവര്‍ നേതൃത്വം നല്‍കി

Back to Top