ആദ്യം എഴുത്ത്, പിന്നെ കരുത്ത്; സൈന്യത്തില്‍ ചേരാന്‍ ഇനി ആദ്യം എഴുത്തുപരീക്ഷ

Share

ആദ്യം എഴുത്ത്, പിന്നെ കരുത്ത്; സൈന്യത്തില്‍ ചേരാന്‍ ഇനി ആദ്യം എഴുത്തുപരീക്ഷ

ന്യൂഡല്‍ഹി: റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ സമൂല മാറ്റത്തിനൊരുങ്ങി സൈന്യം. കായികശേഷിക്കൊപ്പം എഴുത്തുപരീക്ഷയില്‍ കൂടി മികവ് തെളിയിക്കുന്നവര്‍ക്കാണ് ഇനി സൈന്യത്തില്‍ അവസരം ലഭിക്കുക. ഇതനുസരിച്ച് എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും റിക്രൂട്ട്‌മെന്റ് റാലി നടത്തുകറിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് ശേഷമായിരുന്നു മുന്‍പ് എഴുത്ത് പരീക്ഷ നടന്നിരുന്നത്. എന്നാൽ കായിക ശേഷിക്കൊപ്പം ബുദ്ധിസാമര്‍ത്ഥ്യം കൂടി സൈനികന് ആവശ്യമായതുകൊണ്ട് ഇനി എഴുത്തുപരീക്ഷ ആദ്യം നടക്കും- ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസര്‍ കേണല്‍ ജി.സുരേഷ് ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്ന് ഘട്ടമായിരിക്കും റിക്രൂട്ട്‌മെന്റ് പ്രക്രിയ. എഴുത്തുപരീക്ഷയ്ക്ക് ശേഷം കായികക്ഷമതാ പരീക്ഷയും മെഡിക്കല്‍ പരിശോധനയും നടക്കും. എഴുത്തുപരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ശാരീരികക്ഷമതാ പരിശോധന.250 രൂപയാണ് പരീക്ഷാ ഫീസായി ഈടാക്കുക. നിലവില്‍ വിജ്ഞാപനം ചെയ്ത അഗ്നീവീര്‍ റിക്രൂട്ട്‌മെന്റ് പുതുക്കിയ പരീക്ഷാരീതി അനുസരിച്ചായിരിക്കും നടത്തുകയെന്നും കേണല്‍ ജി.സുരേഷ് വ്യക്തമാക്കി.

Back to Top