ഔഷധ തോട്ടത്തിന്റെ ഉത്ഘാടനവും ഔഷധ ചെടികളുടെ വിതരണവും നടന്നു

Share

ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രാദേശിക കർഷക ശാസ്ത്രഞ്ജനായ പി വി ദിവാകരന്റെ ഔഷധ തോട്ടത്തിന്റെ ഉത്ഘാടനവും ഔഷധ ചെടികളുടെ വിതരണവും നടന്നു

ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സങ്കടിപ്പിച്ച സഫലം ഫാo കർണിവലിനോടാനുബന്ധിച്ചു പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ നീലേശ്വരത്തെ ശ്രീ പി വി ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഔഷധ തോട്ടത്തിന്റെ ഉദ്ഘടനവും ജീവനം പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്ന ഔഷധ ചെടികളുടെ വിതരണോ ൽഘടനവും പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. വനജ നിർവഹിച്ചു. അപൂർവ്വങ്ങളായ നിരവധി ഔഷധ സസ്യങ്ങളും വംശ നാശ ഭീഷണി നേരിടുന്ന നിരവധി വൃക്ഷ തൈകളും വിവിധ തരം കണ്ടൽ കാടുകളും കണ്ടൽ സഹവ ർത്തികളുടെയും ശേഖരം കൂടി ഒരുക്കിയിട്ടുണ്ട്. കൂടാതെ ദശപുഷ്പങ്ങൾ, ദശമൂലികൾ, നാല്പാമരങ്ങൾ, തൃഫല, തൃകടു, തൃഗന്ധങ്ങൾ, നക്ഷത്രമരങ്ങൾ, നവഗൃഹ വൃക്ഷങ്ങൾ എന്നിവ പ്രതേകം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന കല്ലെടല്ല, കൊക്കം, നീറ്റം, കൊടവാഴ, പൂതംകൊല്ലി, കരിങ്ങോട്ട, കർപ്പൂരം, കമണ്ഡലു, തുടങ്ങി നിരവധി വൃക്ഷ തൈകളും അർബുദ്ധ നാ ശിനി, നീലകൊടുവേലി, നാഗവെറ്റില, പിച്ചകം, കല്ലുരുകി, ഗുൽഗുലു, കൈപ്പനരെച്ചി തുടങ്ങിയ നിരവധി ഔഷധ ചെടികളും പ്രദർശനത്തിനു ഒരുക്കിയിട്ടുണ്ട്.
പ്രസ്തുത ചടങ്ങിൽ കാനായി നാരായണൻ വൈദ്യർ അധ്യക്ഷത വഹിച്ചു, പി വി ദിവാകരൻ, വി കൃഷ്ണൻ പിലിക്കോട്, പൊന്നച്ചൻ എഴിലോട് എന്നിവർ സംസാരിച്ചു.
ഫം കർണിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കർഷകരുടെ കണ്ടു പിടിത്തങ്ങൾക്കുള്ള മത്സരത്തിൽ കാർഷിക മേഘലയിൽ നൂതന സാങ്കേതിക വിദ്യ പ്രദർശിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൃഷി മന്ത്രിയുടെ സാനിധ്യത്തിൽ സർട്ടിഫിക്കേറ്റും മെഡലും ലഭിച്ചിട്ടുണ്ട്.

Back to Top