ആലാമിപ്പള്ളി കെ എസ് ടി പി റോഡ് കലുങ്ക് അപകടാഅവസ്ഥയിൽ :കേരള കോൺഗ്രസ്‌ ബി പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു

Share

ആലാമിപ്പള്ളി കെ എസ് ടി പി റോഡ് കലുങ്ക് അപകടാഅവസ്ഥയിൽ :കേരള കോൺഗ്രസ്‌ ബി പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :അലാമിപ്പള്ളി കെ എസ് ടി പി റോഡ് കലുങ്ക് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ ശാശ്വത പരിഹാരം കാണാത്ത ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കേരള കോൺഗ്രസ് ബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പൂങ്കാവനം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, വിനോദ് തോയമ്മൽ, ദീപക് ജി, വിജിത് തെരുവത്ത്, പ്രജിത് കുശാൽ നഗർ, ഇ വേണുഗോപാലൻ നായർ, പ്രസാദ് എ വി എന്നിവർ പ്രസംഗിച്ചു.

Back to Top