കളഞ്ഞു കിട്ടിയ പേഴ്സ് ഉമസ്ഥനെ തിരിച്ചേൽപ്പിച്ച് മാതൃകയായി പത്ര വിതരണ ഏജന്റ് രാധാകൃഷ്ണൻ

പള്ളിക്കര: പത്ര വിതരണത്തിനിടയിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മാതൃകയായി പള്ളിക്കരയിലെ പത്രവിതരണ ഏജൻറ് രാധാകൃഷ്ണൻ പാക്കം.
പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയൻ എന്നിവരുടെ പേഴ്സാണ് രാധാകൃഷ്ണന് പത്ര വിതരണം റോഡിൽ നിന്നും ലഭിച്ചത്.
ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു ഏൽപ്പിച്ച രാധാകൃഷ്ണൻ നാടിന് അഭിമാനമായി