മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതി സംഗമവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ സമ്മേളന സ്മൃതിയും നടത്തി.

Share

മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതി സംഗമവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ സമ്മേളന സ്മൃതിയും നടത്തി.
കരിന്തളം : മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ആദർശാതിഷ്ടിതമായി രാഷ്ട്രീയത്തിലെ വെതിരിക്ത വെക്തിത്വമാണെന്ന് ടി സിദ്ധിക് MLA പറഞ്ഞു. അവഗണിക്കപെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ശ്രേണിയിലെ കണ്ണി കൂടി ആണ് അദ്ദേഹം എന്ന് പറഞ്ഞു. പുതിയ തലമുറക്ക് പഠിക്കാനുള്ള നിധി പേടകമാണ് അദ്ദേഹമെന്ന് കെ.പി.സി സി വർക്കിം പ്രസിഡന്റും MLA യുമായ ടി.സിദ്ധിക്ക് പറഞ്ഞു. കിണാവൂർ വയൽ മലബാർ കോൺഗ്രസ് സമ്മേളന സ്മൃതി നഗറിൽ മൂലച്ചേരി കുഞ്ഞികൃഷ്ണൻ നായർ സ്മൃതി സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സി.വി. ഭാവന അദ്ധ്യക്ഷനായി.. DCC പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. മുൻ PSC അംഗം അജയകുമാർ കോടോത്ത് ചരിത്ര സെമിനാർ ഉൽഘാടനം ചെയ്തു. മുൻ DCC പ്രസിഡന്റ് മാരായ കെ.പി.കുഞ്ഞികണ്ണൻ, ഹക്കിം കുന്നിൽ ,Adv.T.K സുധാകരൻ, ബാലകൃഷ്ണൻ പെരിയ , മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ,പി.വി. സുരേഷ്, കരിമ്പിൽ കൃഷ്ണൻ , മാമുനി വിജയൻ , ബാബു കോഹിനൂർ, സാജിത് മൗവൽ, ഗോപകുമാർ സി.വി., കെ.നാരായണൻ കിണാവൂർ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കുടുംഭാഗങ്ങളും എം സി നാരായണൻ , ദാമോധരൻ.എൻ, ബി.ജയനാരായണൻ ജനാർദ്ദനൻ കക്കോൽ , ശ്രീജിത്ത് പുതുക്കുന്നു തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനഗരിയിൽ മലബാർ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന എ. രാഘവൻ നായർ പതാക ഉയർത്തി.

Back to Top