പ്രതിഷേധ പ്രകടനം നടത്തി.

Share

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ് നെതിരായ സിപിഎം വധശ്രെമത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം ശരത് ലാൽ കൃപേഷ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച സ്മൃതി യാത്ര കല്ല്യോട്ട് സമാപിച്ച ശേഷം മാലോത്ത് ഉള്ള വീട്ടിലേക്ക് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് നൊപ്പം ബൈക്കിൽ പോവുന്ന വഴിക്ക് എരുമക്കുളത്ത് വെച്ചാണ് ഒരു സംഘം സിപിഎം പ്രവർത്തകർ ബൈക്ക് തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന കൊടിയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ നശിപ്പിക്കുകയും അവർക്കിടയിൽ നിന്ന് രക്ഷപെട്ടു പോവുന്ന വഴിക്ക് വാഹനങ്ങളിൽ പിന്തുടർന്ന് എത്തിയ സംഘം ഇവരെ മാരക ആയുധങ്ങളുമായി അക്രമി
കയായിരുന്നു. ഗുരുതര മായി പരിക്കേറ്റ മാർട്ടിൻ ചെവിയുടെ കർണപടം തകർന്ന് ഡോക്ടർ മാർ ഓപ്പറേഷൻ നിർദ്ദേശിച്ചു മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. രക്ത സാക്ഷി കൃപേഷിന്റെ പിതാവ് കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പടി, രതീഷ് കാട്ടുമാടം, വസന്തൻ, കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, രാജേഷ് തമ്പാൻ, ഷോണി കെ തോമസ്, രാജിക, വിനോദ് കള്ളാർ, ശിവൻ അരുവത്ത്, ധനേഷ് ചീമേനി, വിനോദ് കള്ളാർ, യൂസഫ്, ഉനൈസ് ബേടകം,രാഹുൽ രാംനാഗർ, ഷിബിൻ ഉപ്പിലക്കൈ, ബിബിൻ അഗസ്റ്റിൻ, ഷാഹിദ് പുലിക്കുന്ന്‌,തുടങ്ങിയവർ സംസാരിച്ചു. അജിത് പൂടുംകല്ല്, സിജോ അംബാറ്റ്, ശരത് മരക്കാപ്പ്, തസറീന, വിനീത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Back to Top