ആദര സംഗമം സംഘടിപ്പിച്ചു

Share

 

പുല്ലുര: വണ്ണാർവയൽ പി കൃഷ്ണൻ നായർ  സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽആദരസംഗമം സംഘടിപ്പിച്ചു. ആദര സംഗമം .രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറത്ത് നിന്ന വ്യക്തികളുടെ ഛായാചിത്രങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻഎം.പി.അനാച്ഛാദനം ചെയ്തു. കൊടവലത്തെ കൃഷ്ണവാര്യർ മാസ്റ്റർ,

പി. കണ്ണൻ മാസ്റ്റർ, വി മാധവൻ മാസ്റ്റർ, പി. ചന്തു മാസ്റ്റർ,എ. കുഞ്ഞമ്പു മാസ്റ്റർ, വി. അമ്പു വൈദ്യർ, വി.രാമൻ പുല്ലൂർ,.ഇ പി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, വി.രാമൻ റജിസ്ട്രാർ,പി.കുഞ്ഞിക്കേളു, പൂച്ചക്കാടൻ കേളു മണിയാണി,എ.പി.ഗോവിന്ദൻ നായർ എന്നിവരുടെ ഛായാചിത്രങ്ങളാണ് ഗ്രന്ഥാലയം ഹാളിൽ അനാച്ചാദനം ചെയതത്. ചടങ്ങിൽ ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പി.പത്മനാഭൻ അധ്യക്ഷനായി ഗ്രന്ഥാലയത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന വി.രാഘവൻ നായരുടെ 11 മത് അനുസ്മരണദിനംആചരിച്ചു.ഗ്രന്ഥാലയത്തിന്റെഉപഹാരം പി.പത്മനാഭൻസമ്മാനിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ.ടി.കെ.സുധാകരൻ, പി.പ്രഭാകരൻ, സി. ബാലകൃഷ്ണൻ, വിനോദ് കുമാർ പള്ളയിൽ വീട്, ബി.എം ജമാൽ, പി.വി.സുരേഷ്, അനിൽ പുളിക്കാൽ പി.ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Back to Top