മൂലപ്പള്ളി സാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാട്ടിലെ കലകൾ പുതിയ കാലത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി.

Share

നീലേശ്വരം : മൂലപ്പള്ളി സാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാട്ടിലെ കലകൾ പുതിയ കാലത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി.കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം, ഡോ. ഇ.ശ്രീധരൻ, ഡോ.വൈ.വി.കണ്ണൻ, എൻ.വി.ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.പി.രാജൻ മോഡറേറ്റർ ആയി. സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ.പി.ജയരാജൻ നായർ, ജനറൽ കൺവീനർ പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീളുന്ന പരിപാടികളോടെയാണ് സുവർണജൂബിലി ആഘോഷിക്കുന്നത്.

Back to Top