ശരത് ലാൽ – കൃപേഷ് സ്മൃതി ദിനത്തിൽ സി പി എം ആക്രമണം : യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുടെ തലക്ക് ഗുരുതര പരിക്കേറ്റ് മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Share

പെരിയ : യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിക്ക് നേരെ സിപിഎം ആക്രമണം. തലക്ക് ഗുരുതര പരിക്കേറ്റ മാർട്ടിൻ ജോർജിനെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിച്ചു

കല്യോട്ട് യൂത്ത് കോൺഗ്രസ്‌ നടത്തിയ ശരത് ലാൽ കൃപേഷ് സ്മൃതി ജ്യോതി പ്രയാണം കഴിഞ്ഞു മടങ്ങിയ ജില്ല സെക്രട്ടറി മാർട്ടിൻ ജോർജിനെയാണ് എരുമക്കുളത്ത് വെച്ച്  നാൽപത്തിലധികം വരുന്ന സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.

ഉടൻ തന്നെ ദീപാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റതിനാൽ മാർട്ടിൻ ജോർജിനെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിച്ചു.

16തീയതി ചാലിങ്കാൽ ദേവദാസ് സ്മൃതി മണ്ഡപത്തിൽ നിന്നും കല്യോട്ട് ശരത് ലാൽ കൃപേഷ് സ്മൃതി കുടീരത്തിലേക്ക് രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്യോതി പ്രയാണം കഴിഞ്ഞു 17തീയതി രാവിലെ ശരത് ലാൽ കൃപേഷ് പുഷ്‌പ്പാർച്ചന നടത്താൻ ആവശ്യമായ ഫോട്ടോയുമായി ബളാലിലേക്ക് തിരിച്ച ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനെയും സുഹൃത്തിനെയും കല്യോട്ടിന് തൊട്ടടുത്ത പ്രദേശമായ എരുമകുളത്ത് വെച്ച് സിപിഎം പ്രവർത്തകരായ രാഹുൽ ഇ കെ കോടോത്ത്, ശ്രീജിത്ത്‌, മെമ്പർ കുഞ്ഞികൃഷ്ണൻ, രാജൻ ദുർഗാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാൽപത്തിൽ അധികം പേരാണ് ആക്രമിച്ചത്

Back to Top