സോഷ്യൽ സർവീസ് സ്കീം ജി.യു.പി.എസ് കൂട്ടക്കനിയിൽ പ്രവർത്തനമാരംഭിച്ചു.

പെരിയ : വിദ്യാർത്ഥികളിൽ സാമൂഹിക സേവന മനോഭാവം, ദേശസ്നേഹം, പൗരബോധം, നേതൃഗുണം മുതലായവ വളർത്തുന്നതിനു വേണ്ടി ഈ വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ യൂണിറ്റ് തല ഉദ്ഘാടനം മഹാത്മ ബഡ്സ് സ്കൂൾ പെരിയയിൽ നടന്നു. കൂട്ടക്കനിയിലെ കുട്ടികൾ കൃഷി ചെയ്തെടുത്ത പച്ചക്കറികളും ധാന്യങ്ങളും ബഡ്സ് സ്കൂളിലെ കുരുന്നുകൾക്ക് നൽകി..സ്കൂൾ സോഷ്യൽ സർവീസ് ലെ അംഗങ്ങളായ സ്കൂളിലെ കുട്ടികൾ ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി സോപ്പ് നിർമ്മിച്ച് വിതരണം ചെയ്തു.. ബി ആർ സി അധ്യാപികയായ പ്രിയ ടീച്ചർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി സോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി..കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി
ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുമാരൻ ആയിരുന്നു.ചടങ്ങിൽ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ സ്വാഗതവും സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.. എസ്എംസി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഇ വി പ്രകാശൻ സീനിയർ അസിസ്റ്റൻറ് ശ്രീമതി ശൈലജ അധ്യാപകരായ ശ്രീ രാജേഷ് കൂട്ടക്കനി വിഷ്ണു മോഹൻ , സജിത, സഹന തുടങ്ങിയവർ സംസാരിച്ചു..