നഗരസഭ മുൻ കൗൺസിലറും, എൽ ജെഡി പ്രവർത്തകയുമായ മഠത്തിൽ ഭാർഗ്ഗവിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

Share

 

കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും, എൽ ജെഡി പ്രവർത്തകയുമായ മഠത്തിൽ ഭാർഗ്ഗവിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മായാകുമാരി അദ്ധ്യക്ഷത വഹിച്ചു,ജില്ല പഞ്ചായത്ത് അംഗം എം. മനു,എൽ ജെഡി ജില്ലാ പ്രസിഡണ്ട് ടി.വി. ബാലകൃഷ്ണൻ , മഹിള ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ സി.പി.എം.നേതാവ്.എ.വി. രാമചന്ദ്രൻ , സി.പി.ഐ നേതാവ് കെ.കെ.വത്സലൻ , കോൺഗ്രസ് നേതാവും നഗരസഭ മുൻ ചെയർമാൻ വി.ഗോപി ബി.ജെ.പി.നേതാവ് സി.കെ. വത്സലൻ , ജെ ഡി .എസ്സ് ജില്ല പ്രസിഡണ്ട് പി.പി.രാജു , കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വേണുഗോപലൻ നമ്പ്യാർ, എച്ച്.എം.എസ്സ് സംസ്ഥാന വൈ: പ്രസിഡണ്ട് , പി.വി.തമ്പാൻ, എൽ ജെ ഡി സംസ്ഥാന സമിതി അംഗങ്ങളായ എം. കുഞ്ഞമ്പാടി, വി.വി.കൃഷ്ണൻ ,മഹിള ജനതാ ജില്ല പ്രസിഡണ്ട് ടി. അജിത, ,കെ.നാരായണൻ, കെ.ചന്ദ്രശേഖരൻ , കെ. അമ്പാടി ,പി പി.രാജൻ, ശശി അത്തിക്കോത്ത്, വിജയൻ മണക്കാട്ട് എന്നിവർ സംസാരിച്ചു.

Back to Top