നീലേശ്വരം ഇടത്തോട് റോഡ് പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു

Share

 നീലേശ്വരം ഇടത്തോട് റോഡ് പണി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.റോഡിൻ്റെ ശോചനീയാവസ്ഥ കാരണം താലൂക്ക് ആശുപത്രിയിലേക്ക്‌ വരുന്ന നിരവധി രോഗികളും, കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത് ബന്ധപ്പെട്ട അധികൃതർ എനിയും ഈ യാത്രാദുരിതം കണ്ടിലെന്ന് നടിച്ചാൽ റോഡ് ഉപരോധമുള്ള അധിശക്തമായ സമര പരിപാടികൾക്ക് കേരള യൂത്ത്ഫ്രണ്ട്(ബി) നേത്യത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡൻറ് സന്തോഷ് മാവുങ്കാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ സിദ്ദിഖ് കൊടിയമ്മ, ദീപു, എം ഷാജി, പ്രസാദ് മുങ്ങത്ത്, ടി.കെ.ജയൻ തുടങ്ങിയവർ സംസാരിച്ചു.

Back to Top