സ്കൈ ബ്ലു പ്രീമിയർ ലീഗ് വൈ എഫ് സ്പോർട്ടിങ്ൻ രണ്ടാം കിരീടം 

Share

മുണ്ടിത്തടുക പള്ളം : നാല്പതാം വാർഷികം പ്രമാണിച്ചു സ്കൈ ബ്ലു ആസൂത്രണം ചെയ്ത വർഷാഘോഷ പരിപാടിയുടെ രണ്ടാമത്തെ പരിപാടിയായ പ്രീമിയർ ലീഗ് സീസൺ സിക്സിൽ ഫൈസൽ യുത്ത് ഫേസ് നയിക്കുന്ന വൈ എഫ് സ്പോർട്ടിങ് റിയാസ് മാടത്തടുക്ക നയിച്ച എച് എം സി യെ തോൽപിച്ചു ചാമ്പ്യൻ പട്ടം ചൂടി

ആദ്യ സീസണിലും വൈ എഫ് ചാമ്പ്യന്മാരായിരുന്നു.

ബദിയടുക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ബാസ് നാലക്കര വിജയിക്കുള്ള ചാമ്പ്യൻ ട്രോഫിയും പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് എം എച് ക്യാഷ് അവാർഡും കൈമാറി.

റണ്ണേഴ്സിനുള്ള ട്രോഫി ഏന്മകജെ ഗ്രാമ പഞ്ചായത്ത് അംഗം സറീന മുസ്തഫ എച് എം സി ക്ക് കൈമാറിയപ്പോൾ മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായി അത് മാറി.സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കുമാർ റണ്ണേഴ്സിനുള്ള ക്യാഷ് അവാർഡ് കൈമാറി.

ഭാവി തലമുറയെ വാർത്തെടുക്കുന്ന സ്കൈ ബ്ലു എമെർജിങ് പ്ലയെർ അവാർഡ് അഫ്സൽ, ടൂർണമെന്റിലെ താരം അബ്ദുള്ള പൊയ്യക്കണ്ടം, ഫൈനൽ കളിയിലെ താരം മൊയ്‌ദു മലങ്കരെ ബെസ്റ്റ് ബാറ്റിസ്മാൻ അംച്ചു മണിയംപാരെ ബെസ്റ്റ് ബൗളർ ആരിഫ് കോട്ട, ബെസ്റ്റ് ഫീൽഡർ ആബി ഷേണി, ബെസ്റ്റ് വിക്കെറ്റ് കീപ്പർ ഷബീർ മാടത്തടുക്ക എന്നീ പ്രതിഭകളെ സ്കൈ ബ്ലു വായനശാല സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ഇബ്രാഹിം മുണ്ടിത്തടുക്ക, ക്ലബ്‌ മുൻ പ്രസിഡന്റ പുണ്ടൂർ അബ്ദുള്ള,ക്ലബ്‌ സീനിയർ മെമ്പർമാരായ ശാഹുൽ ഹമീദ് മടിക്കേരി,മുഹമ്മദ്‌ കുഞ്ഞി മൈദാനി മലങ്കര,എസ് എം എ റഹ്മാൻ എന്നിവർ പ്രതിഭക്കുള്ള പുരസ്‌കാരങ്ങൾ നൽകി.

മജീദ് കൽക്കത്ത, മസ്‌തൂക് മാടത്തടുക്ക, മുസ്തഫ വൊളമുഗർ, കമറുദീൻ പാടലടുക്ക, ലത്തീഫ് കെ എം തുടങ്ങിയ സീനിയർ മെമ്പർമാരും സുദർശന മാസ്റ്റർ വിജിത് തുടങ്ങിയ അയൽ ക്ലബ്‌ പ്രതിനിധികളുടെ സഹകരണവും ടൂർണമെന്റിന്റെ മികവ് വർധിപ്പിച്ചതായി പ്രസിഡന്റ്‌ ഫാറൂക്ക് എഫ് ആർ കെയും സെക്രട്ടറി തൗഫീർ സാബിത്തും വിലയിരുത്തി

Back to Top