പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,

Share

പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന റെയിൽവേ യാത്ര സൗജന്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്. പി.യു) അജാനൂർ യൂണിറ്റ് വാ ർഷിക സമ്മേളനം ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് നെഹ്റു ബാല വേദിയിൽ വച്ച് നടന്ന മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് കെ കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ വാസു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബി.ലീലാധര പ്രഭു വരവ് ചില വ് കണക്കു അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിൽ, ജില്ലാ കമ്മിറ്റി മെമ്പർ ബാലൻ ഒളിയക്കാൽ, പി ഗോപാലൻ , വി സുരേന്ദ്രൻ, വി ടി കാർത്യായനി തുടങ്ങിയവർ സംസാരിച്ചു കെ കൃഷ്ണൻ മാസ്റ്റർ സ്വാഗതവും, പി രമണി നന്ദിയും പറഞ്ഞു

പടം..കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു )യൂണിറ്റ് മുപ്പത്തിഒന്നാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ മാധവൻ നായർ ഉദ്ഘാടനം ചെയ്യുന്നു

Back to Top