കാസര്‍കോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു.

Share

കാസര്‍കോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ആറുദിവസത്തിനിടെ രണ്ടുപേരാണ് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

Back to Top