മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുന:പ്രതിഷ്ഠാ ഗുളികൻ ദൈവ മഹോത്സവത്തിന് കലവറ നിറച്ചു

Share

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റത്തിനു വിധേയമായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുനർനിർമ്മാണം പൂർത്തിയായി. ഇന്നുമുതൽ ജനുവരി 28വരെ 4ദിവസങ്ങളിലായി പുനപ്രതിഷ്ടാ ഗുളികൻ ദൈവ മഹോത്സവം നടക്കുകയാണ്. ഇന്ന് ആഘോഷപരിപാടിക്ക് തുടക്കം കുറിച് മാവുങ്കാൽ ശ്രീരാമ ക്ഷേത്ര പരിസരത്തുനിന്നും, കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് നിന്നും കലവറഘോഷയാത്ര എത്തി.

ഉച്ചക്ക്അന്നദാനവും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം 5:30 ദേവസ്ഥാന തന്ത്രി ബ്രഹ്മ്മ ശ്രീ ശ്രീധരൻ വരിക്കട്ടുതായാർക്ക് ആചാര്യ വരവേൽപ്പ്. നാളെ വിവിധ തന്ത്രിക ചടങ്ങുകൾ ജനുവരി 26ന് രാവിലെ 10:25മുതൽ 11:20വരെ യുള്ള മുഹൂർത്തത്തിൽ ദേവപ്രതിഷ്ഠ. തുടർന്ന് അന്നദാനം സമാപന ദിവസമായി ജനുവരി 27വെള്ളിയാഴ്ചരാവിലെ 11മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട് തുടർന്ന് അന്നദാനം

Back to Top