പോലീസിന് നേരെ അക്രമം കല്ലേറിൽ പോലിസുദ്യോഗസ്ഥന്റെ പല്ല് പൊട്ടി, കാഞ്ഞങ്ങാട്നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ

Share

കാഞ്ഞങ്ങാട്: ഫുട്ബോൾ മൽസര സ്ഥലത്ത് സംഘർഷം.പോലീസിനു നേരെ അക്രമം. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറായ മുസ്ലിം ലീഗ് നേതാവാടക്കം കല്ലൂരാവി ബാവ നഗർ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ പോലീസിനു നേരെയുണ്ടായ കല്ലേറിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ പല്ല് പൊട്ടി.ഉദുമ പള്ളത്ത് ഇന്നലെ രാത്രി വൈകിയാണ് സംഭവം.കല്ലൂരാവി ബാവ നഗറിന്റെ ടീമും കളി കാണാൻ വന്നവരുമായുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് സംഘർഷത്തിന്റെ ആരംഭം.സംഘർഷത്തിലേർപ്പെട്ടവരെ പോലീസ് പിന്തിരിപ്പിച്ച ശേഷം റോഡിലെത്തിയ ബാവ നഗർ ടീമിനൊപ്പമുള്ള 50 ഓളം പേർ സംഘടിക്കുകയും പോലീസിന് നേരെ കല്ലെറ് നടത്തുകയായിരുന്നു. ബേക്കൽസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോഭി നാണ് കല്ലേറിൽ പല്ല് പൊട്ടിയത്.ഗുരുതരമായി പരിക്കേറ്റ പ്രശോഭ് ചികിൽസയിലാണ്. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ബാവ നഗറിലെ സി.കെ.അഷറഫിനെ സംഭവ സ്ഥലത്ത് നിന്നും ബേക്കൽ പോലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ബാവ നഗർ സ്വദേശികളായ അമീറലി 21, മുഹമ്മദ് ഇംതിയാസ് 24 എന്നിവരും അറസ്റ്റിലായി. ഇരുവർക്കുമെതിരെ പോലീസിനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഘർഷസ്ഥലത്ത് നിന്നതിന് ജാമ്യം ലഭിക്കുന്ന വകുപ്പിലാണ് അഷറഫിനെതിരെ കേസെടുത്തത്. ടീം മാനേജർ ബാവ നഗറിലെ മൊയ്തുവടക്കം 50പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.

 

Back to Top