അടിപതയ്ക്ക് ഉള്ള സമരം രണ്ടാം ഘട്ടത്തിലേക്ക്,

Share

കാഞ്ഞങ്ങാട് :ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രയാസങ്ങൾ നേരിടുന്ന കൊവ്വൽ സ്റ്റോർ മുത്തപ്പനാർകാവ്, ഐങ്ങോത്ത് എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ള ജനകീയ കമ്മിറ്റി നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്.

2022 ഡിസംബർ 14 ന് ആരംഭിച്ച സമരം കഴിഞ്ഞ ദിവസം അധികാരികളുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി മുപ്പത് ദിവസം പിന്നിട്ടപ്പോൾ നിർത്തിവച്ചിരുന്നു.
തുടർന്ന് അധികാരികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പുനരാരംഭിച്ചത്.
ആരാധനലയങ്ങളും സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും റോഡിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നതിനാലാണ് അടിപാത വേണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെടുന്നത്.അതോടൊപ്പം റോഡ് വികസനം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
മുപ്പത്തി എട്ടാം ദിവസം പിന്നിട്ട സമരത്തിന്റെ രണ്ടാം ഘട്ടം നഗരസഭാ ചെർപേഴ്സൺ കെ.വി സുജാത ഉത്ഘാടനം ചെയ്തു.കൃഷ്ണൻ പനങ്കാവ് അധ്യക്ഷത വഹിച്ചു. കൺസിലർ പ്രഭാവതി, സി.കെ. ബാബുരാജ് (സിപിഐ മണ്ഡലം സെക്രട്ടറി),കെ.സി.പീറ്റർ (കേരള കോൺഗ്രസ്‌ (എം) രാജു.പി.പി (ജെ.ഡി. എസ് )വത്സലൻ.കെ.കെ (സി.പി.ഐ) അഡ്വക്കറ്റ് രാജേന്ദ്രൻ,ടി.വി,സമരസമിതി നേതാക്കളായ രാജൻ ഐങ്ങോത്ത് കൊവ്വൽ ഗംഗാധരൻ, പി.ദാമോദരൻ പണിക്കർ, യു. അബ്ദുൾ റഹ്മാൻ, എൻ.ഉണ്ണികൃഷ്ണൻ,എന്നിവർ സംബന്ധിച്ചു. പി.സുശാന്ത് സ്വാഗതം പറഞ്ഞു.

Back to Top