എം ജി റോഡിലെ പൊട്ടിപ്പൊളിഞ്ഞ മാൻഹോളുകൾ അപകടക്കെണിയൊരുക്കുന്നു

Share

കാസർകോട്
നഗരത്തിലെ പൊതുമരാമത്ത്‌ റോഡുകളിലെ പൊട്ടിപ്പൊളിഞ്ഞ മാൻഹോളുകൾ അപകടക്കെണിയൊരുക്കുന്നു. എം ജി റോഡിൽ ജനറൽ ആശുപത്രിക്ക്‌ മുൻവശം, റെയിൽവേ സ്റ്റേഷൻ റോഡ്, ബാങ്ക് റോഡ് തുടങ്ങിയ വിവിധ ഭാഗങ്ങളിലെ റോഡുകളിലെ മാൻഹോളുകൾ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്കും യാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാനാകുന്നില്ല. ഇരുചക്രവാഹന യാത്രക്കാരാണ്‌ കൂടുതലും അപകടത്തിൽപെടുന്നത്‌. തിരക്കേറിയതും ഗതാഗതത്തിന്‌ വീതികുറഞ്ഞതുമായ റോഡായതിനാൽ മാൻഹോൾ വെട്ടിച്ച്‌ പോകാനാകാതെ ഈ കുഴിയിലേക്ക്‌ ടയർ ഇറക്കേണ്ടിവരുന്നു. ടയർ പൊട്ടിത്തെറിച്ചുള്ള അപകടവും വർധിക്കുകയാണ്‌. വർഷത്തിൽ മൂന്നുംനാലും തവണ നന്നാക്കുന്നതിലൂടെ ലക്ഷങ്ങളാണ്‌ മാൻഹോളിന്റെ പേരിൽ ചെലവഴിക്കുന്നത്‌. അപകടമൊരുക്കുന്ന മാൻഹോളിന്‌ സ്ഥിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ പൊതുമരാമത്ത്‌ അധികൃതർക്ക്‌ പരാതി നൽകുമ്പോൾ താൽകാലിക നടപടി മാത്രമാണുണ്ടാകുന്നത്‌.

Back to Top