സ്വസ്ഥതയുളള മനസ്സാണ് ഓരോ മനുഷ്യനും ആർജ്ജിക്കേണ്ടത്: കെ.വി.മോഹൻകുമാർ ഐഎഎസ്

കാഞ്ഞങ്ങാട്: സ്വാസ്ഥ്യമുളള മനസ്സിന്നുടമകളാണ് സമൂഹത്തിന് ശരിദിശ നൽകുന്നതെന്നും ഓരോ മനുഷ്യനും ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരനും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർമാനുമായ കെ വി മോഹൻ കുമാർ ഐഎഎസ് അഭിപ്രായപ്പെട്ടു.മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള മഹാകവി എസ് രമേശൻ നായർ സ്മൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യനാവുക അഥവാ മനുഷ്യത്വമുളളവനാകുക എന്നതാണ് സാംസ്കാരിക പ്രവർത്തനത്തിലൂടെ ആർജ്ജിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ ഇ പി ജോൺസൺ സാമൂഹ്യ സേവാ പുരസ്കാരം ഏറ്റുവാങ്ങി.സാഹിത്യ പുരസ്കാരം രാജേഷ് വാര്യർ, വിനീത അനിൽ എന്നിവർക്ക് സമ്മാനിച്ചു.കേന്ദ്ര കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ എൻ അജിത്കുമാർ വിവേകാനന്ദ സ്മൃതി ഭാഷണം നടത്തി.സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു.ഇ.വി.ജയകൃഷ്ണൻ,എസ്.പി.ഷാജി,വി.വി.പ്രഭാകരൻ,നാലപ്പാടം പത്മനാഭൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ,സിസി ജോൺസൺ,രാജി.കെ, സ്നേഹ ചീമേനി, അശ്വതി.കെ എന്നിവർ സംസാരിച്ചു
—
മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള മഹാകവി എസ് രമേശൻ നായർ സ്മൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം എഴുത്തുകാരനും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർമാനുമായ കെ വി മോഹൻ കുമാർ ഐഎഎസ് നിർവ്വഹിക്കുന്നു.