ഭക്ഷ്യവിഷബാധയേറ്റ് മരണം ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

Share

ഭക്ഷ്യവിഷബാധയേറ്റ് മരണം ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി.

സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

കാസര്‍കോട് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകള്‍ അഞ്ജുശ്രീ(19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി. രാംദാസ് അറിയിച്ചു.

അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ജനുവരി ഒന്നിന് കുഴി മന്തി, മയോണൈസ്,ഗ്രീൻ ചട്ണി ചിക്കൻ 65,എന്നിവ കാസര്‍ഗോഡ്
അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയുണ്ടായി. ഇവരില്‍ 2 പെണ്‍കുട്ടികള്‍ മാത്രമാണ് ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന ഗ്രീന്‍ ചട്ണി കഴിച്ചത്. പിറ്റേദിവസം രാവിലെ മരിച്ച കുട്ടിക്കും ബന്ധുവായ പെണ്‍കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്‌ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു. ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരണപ്പെടുകയുമായിരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Back to Top