അജാനൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ ആരംഭിച്ചു.

അജാനൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ ആരംഭിച്ചു.
പ്രാദേശിക തലത്തിൽ തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള തൊഴിൽ സഭ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്
പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് തൊഴിൽ സഭ ലക്ഷ്യമിടുന്നത് .അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എട്ട് തൊഴിൽ സഭകളാണ് സംഘടിപ്പിക്കുന്നത്. ബാങ്ക് പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ നഗര ഉപജീവന മിഷൻ പ്രതിനിധികൾ, കുടുംബശ്രീ മിഷൻ പ്രതിനിധികൾ. സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.
പഞ്ചായത്ത് തല തൊഴിൽസഭ യുടെ ഉദ്ഘാടനം ജനുവരി 2 തിങ്കൾ രാവിലെ 11 മണിക്ക് രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഒന്ന് രണ്ട് ഇരുപത്തി മൂന്ന് വാർഡുകളിലെ തൊഴിലന്വേഷകരും സംരംഭങ്ങൾ ആരംഭിക്കുന്നവരും പങ്കെടുത്തു. ഒന്നാം വാർഡ് മെമ്പർ പി മിനി അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഇൻറ്റേൺ സുമേഷ് സ്വാഗതം പറഞ്ഞു. സി ഡി എസ് അംഗങ്ങളായ ജയശ്രീ ടി വി , ശ്യാമള ശ്രീധരൻ , തൊഴിൽ സഭ ഫെസിലിറ്റേറ്റർമാർ എന്നിവർ സംസാരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകളിലായി ചർച്ച നടത്തി.