സർക്കാർ കൊണ്ട് വരുന്ന സ്പെഷൽ റൂളുകൾ ജനനന്മയ്ക്ക് വേണ്ടിയായിരിക്കണമെന്ന് ജനശ്രീ ഉദുമ മണ്ഡലം സഭാ യോഗം ഗവൺമെൻ്റിനൊടാവശ്യപെട്ടു

Share

ഉദുമ :- സർക്കാർ കൊണ്ട് വരുന്ന സ്പെഷൽ റൂളുകൾ ജനനന്മയ്ക്ക് വേണ്ടിയായിരിക്കണമെന്ന് ജനശ്രീ ഉദുമ മണ്ഡലം സഭാ യോഗം ഗവൺമെൻ്റിനൊടാവശ്യപെട്ടു കേരള ബിറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ആദിവാസി വിഭാഗത്തിൽ മാത്രം പി.എസ്.സി. നടത്തിയ എഴുത്ത് പരീക്ഷയിൽ ഒന്നാമനായ വ്യക്തിയുടെ ദന്ത നിര മുകളിലേക്ക് തള്ളി നിൽക്കുന്ന കാരണത്താൽ സ്പെഷൽ റൂളിൻ്റെ പേരിൽ ഉദ്യോഗാ ത്ഥിയുടെ നിയമനം വൈകിപ്പിക്കുന്ന നടപടികളിൽ യോഗം പ്രതിഷേധിച്ചു. ജനശ്രീ മണ്ഡലം ചെയർമാൻ പി.വി.ഉദയകുമാർ അദ്ധ്യക്ഷം വഹിച്ചു.
ജനശ്രി ജില്ലാ ട്രഷറർ കെ.പി.സുധർമ യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മിററിയംഗം ചന്തു കുട്ടി പൊഴുതല കാർത്യായനി ബാബു. സിനി രവികുമാർ നഫീസത്ത് മിശ്രിയ ശ്രുതിതെക്കേക്കര സെയ്താബി കോട്ടിക്കളം ശാന്താകൃഷ്ണൻ സിനി മനോജ്. ശൈലജ ഞെക്കിളി
ചന്ദ്രിക ശോഭന എന്നിവർ പ്രസംഗിച്ചു

Back to Top