പെരിയ ബസാറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം തുടങ്ങി

Share

പെരിയ : ബസാറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം തുടങ്ങി. പെരിയ ബസാറിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധയിടങ്ങളിലുള്ളവർക്ക് എത്താൻ അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അടിപ്പാതയില്ലെങ്കിൽ ദേശീയ പാത നിർമാണം പൂർത്തിയാകുന്നതോടെ മൂന്നാം കടവ്, ആയങ്കടവ്, ആയമ്പാറ ഭാഗത്തുനിന്ന്‌ വരുന്നവർ കിലോമീറ്ററോളം സഞ്ചരിച്ച് പെരിയയിലെത്തി യൂ ടേൺ ചെയ്ത്‌ വേണം തിരിച്ച് പെരിയ ബസാറിലെത്താൻ. ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള കുണിയ നിവാസികൾക്കും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും.

ധർണ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പെരിയ പഞ്ചായത്തംഗം ടി.വി. അശോകൻ അധ്യക്ഷനായി. ടി. രാമകൃഷ്ണൻ നായർ, പ്രമോദ് പെരിയ, പി. കൃഷ്ണൻ, ഷംസു പെരിയ, കെ. മുരളീധരൻ, എൻ. ബാലകൃഷ്ണൻ, അബ്ദുൾ ലത്തീഫ്, അബ്ദുള്ള ഷാഫി, ടി.കെ. ബാലൻ എന്നിവർ സംസാരിച്ചു.

Back to Top